Connect with us

കേരളം

മെഡിക്കൽ സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: നാളെ മുതൽ പ്രവേശനം നേടാം

Untitled design (91)

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിഹരിച്ചാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്തുവിട്ടത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാം. ഓഗസ്റ്റ് 8 വരെയാണ് പ്രവേശനം നേടാനാവുക. വിദ്യാർത്ഥികൾ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കാവുന്നതാണ്.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ 2023ലെ ഒന്നാം വർഷ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ക്യാമ്പസിലെ COK യിലും ഓഗസ്റ്റ് 7, 8 തീയതികളിൽ ഓൾഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിന് എത്തിച്ചേരണമെന്ന് അറിയിച്ചു. ഒറിജിനൽ രേഖകളും രണ്ട് ശരി പകർപ്പുകളും സഹിതവുമാണ് ഹാജരാകേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version