ദേശീയം
വീണ്ടും തട്ടിപ്പ്; വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീണ്ടും സാമ്പത്തിക തട്ടിപ്പ്
കേരളത്തില്‍ വീണ്ടും വ്യാപകമായ സാമ്പത്തിക തട്ടിപ്പിന് ശ്രമങ്ങള്‍ നടക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ നടക്കുന്നത്.
സബ്ബ് കളക്ടര്‍ മുതല്‍ സാധാരണക്കാരന്റെ പേരിലടക്കം സമാനമായ രീതിയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയും കാശ് ചോദിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും.
പിന്നീട് സമാനമായ രീതിയില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാര്‍ത്ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കാശ് കടം വാങ്ങിക്കുകയുമാണ് ചെയ്യുന്നത്. 5000 മുതല്‍ 25000 വരെയുള്ള തുകയാണ് തട്ടിപ്പ് സംഘം ചോദിക്കുന്നത്.
പലരും ഈ തട്ടിപ്പില്‍ വീഴുകയും കാശ് നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികുളം സബ്കലക്ടറുടെ പേരിലും പണം ആവശ്യപ്പെട്ട് വ്യാജസന്ദേശം വന്നിരുന്നു.