Connect with us

കേരളം

ഇത്തവണ സർക്കാർ ജീവനക്കാർക്ക് രണ്ടു ശമ്പളമില്ല: ധനമന്ത്രി

Untitled design 2021 07 31T134959.041

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന് ഓണക്കാലത്ത് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും മന്ത്രി അറിയിച്ചു.

‘കോവിഡ് കാലത്ത് നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. അങ്ങനെ മാസം രണ്ടു ശമ്പളം കിട്ടും. ഓണക്കാല വിപണിയിലേക്ക് പണമെത്തുകയും ചെയ്യും.

ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂ’- ധനമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞതവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്‍കിയിരുന്നു. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതില്‍ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു.

രണ്ടുമാസത്തെ ശമ്പളം കൂടി കൊടുത്തതോടെ കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയായിരുന്നു സര്‍ക്കാര്‍ ചെലവാക്കിയത്. എന്നാല്‍ ഉത്സവബത്തയും ബോണസും വേണ്ടെന്നു വയ്ക്കുന്നതില്‍ ധനവകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നുവരുന്നതായും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version