Connect with us

കേരളം

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കാലടി സര്‍വകലാശാല ക്യാമ്പസ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്പസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എഎസ് പ്രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ക്യാമ്പസ് ഡയറക്ടറുടെ ചുമതല ഡോ. പ്രിയ എസിന് നല്‍കാനും വിസി ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രതീശ് ക്യാമ്പസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

എഎസ് പ്രതീഷിന് എതിരെ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥിനികളോട് കന്യകയാണോ എന്ന് ചോദിച്ച് അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ കാലടി യൂണിവേഴ്സ്റ്റി ക്യാമ്പസില്‍ പഠിപ്പിച്ചിരുന്ന സമയത്ത് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതീഷിനെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം14 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം16 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം16 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം16 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം20 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം21 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം24 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം1 day ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version