Connect with us

കേരളം

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; വന്ന ഫലങ്ങളെല്ലാം നെഗറ്റിവ്, ആശ്വാസകരമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി

Published

on

Untitled design 2

കോഴിക്കോട്ടെ നിപ ബാധയില്‍ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ല. ആശ്വാസകരമായ സാഹചര്യമാണിതെന്ന് ആരോഗ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

94 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവരില്‍ പരിശോധനയ്ക്ക് അയച്ചതില്‍ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തത് ആശ്വാസകരമായ സാഹചര്യമാണ്. എങ്കിലും ഹൈ റിസ്‌ക് കേസുകളില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയില്ല.

ആശങ്ക അകലുന്ന സാഹചര്യമാണെങ്കിലും ജാഗ്രത തുടരും. ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം10 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം14 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version