കേരളം
മദ്യലഹരിയില്‍ മകന്‍ തള്ളിയിട്ട ഗൃഹനാഥന്‍ മരിച്ചു
മദ്യലഹരിയില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍. തിരൂര്‍ ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇളയമകന്‍ അബൂബക്കര്‍ സിദ്ദിഖിനെ(27) പോലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം.
തര്‍ക്കത്തിനിടെ മകന്‍ വീട്ടുമുറ്റത്ത് തള്ളിയിട്ടതിനെത്തുടര്‍ന്നാണു പിതാവ് മരിച്ചതെന്നു പോലീസ് പറഞ്ഞു.
മദ്യവും മറ്റു ലഹരിവസ്‌തുക്കളും ഉപയോഗിച്ച് സ്‌ഥിരമായി വീട്ടിലെത്തുന്ന അബൂബക്കര്‍ സിദ്ദിഖിനെ മുഹമ്മദ് ഹാജി ചോദ്യം ചെയ്‌തതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ മകന്‍ പിതാവിനെ മര്‍ദിക്കുകയും തള്ളിയിടുകയുമായിരുന്നു.
അക്രമാസക്‌തനായ അബൂബക്കര്‍ സിദ്ദിഖിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് സ്‌ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. അബൂബക്കര്‍ സിദ്ധിഖ് നിര്‍മ്മാണത്തൊഴിലാളിയാണ്. ആയിഷയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മറ്റുമക്കള്‍: മറിയാമു , ഫാത്തിമ, മുജീബ്. താനൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നു കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിനു പിന്നാലെയാണ് തിരൂരിലെ കുറ്റകൃത്യം. നെഞ്ചിനും വാരിയെല്ലിനും കുത്തേറ്റാണ് തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍(22) ശനിയാഴ്‌ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബി.പി. അങ്ങാടി സ്വദേശി താവളം പറമ്പില്‍ മുഹമ്മദ് അഹ്‌സല്‍(21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഓവുപാലത്തിന് താഴെ വെള്ളിയാഴ്‌ച വൈകിട്ട് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന താനൂര്‍ സ്വദേശി സൂഫിയാന്‍, തെയ്ായല സ്വദേശി രാഹുല്‍ എന്നിവരാണു പ്രതികളെന്നു പോലീസ് പറഞ്ഞു.