ദേശീയം
പ്രശസ്ത ഗായിക കല്യാണി മേനോൻ അന്തരിച്ചു
പ്രശസ്ത ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഋതുഭേദകല്പന, ജലശയ്യയില്‍ തളിരമ്പിളി, പവനരച്ചെഴുതുന്നു എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍.
കൊച്ചി കാരയ്ക്കാട്ട് കാരയ്ക്കാട്ട് കുടുംബാംഗവും സംവിധായകന് രാജീവ് മേനോന്റെ അമ്മയുമാണ്. അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്യാ കൊവിഡ് കാലത്തു വരെ സജീവമായിരുന്നു. 73 ല്‍ തോപ്പില്‍ ഭാസിയുടെ അബലയില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.
1970 കളില്‍ ക്ലാസ്സിക്കല്‍ ഗായികയായാണ് കല്യാണി മേനോന് രംഗത്തുവന്നത്. പിന്നീട് സിനിമാഗാനരംഗത്തും തിളങ്ങി. 1977 ല്‍ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയില്‍ കണ്ണീരിന് മഴയ്ത്ത് എന്ന കല്യാണി മേനോന് ആലപിച്ച് ഗാനം ഏറെ ജനശ്രദ്ധ നേടി. തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
അലൈപായുതേ,മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര് റഹ്മാന് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി.