Connect with us

കേരളം

ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്; നിയമനടപടിക്ക് ഒരുങ്ങി ലുലു

Published

on

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20-ാം വാര്‍ഷികത്തിൻ്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാമ്പയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്.

വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ല. വ്യാജ വെബ്സൈറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ദരിപ്പിച്ചാണ് വ്യാജ ഓഫറുകള്‍ എത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ ലുലു ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നിയമനടപടി സ്വീകരിക്കും.

ലിങ്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തയതിന് ശേഷം മാത്രം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് ലുലു കാണുന്നത്. തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടിയുമായിട്ടാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.

ഓഫറിന്റെ 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നാണ് വ്യാജ ഓഫറില്‍ പറയുന്നത്. ലുലുവിന്റെ ഔദ്യോഗിക സൈറ്റില്‍ മാത്രം കയറി ഓഫറുകള്‍ തിരിച്ചറിയുക. തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ നിഷാദ് പത്രക്കുറിപ്പിൽ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version