Connect with us

കേരളം

വിവാഹ വാഗ്ദാനം; പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍

Published

on

ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവ്വാറില്‍ 65 കാരനെ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആര്‍ അറസ്റ്റിലായത്. അശ്വതിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് പൂവ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ അശ്വതി അച്ചു പൂവാറില്‍ വിവാഹവാഗ്ദാനം നല്‍കി 40000 രൂപ തട്ടിയെന്ന് ആണ് പരാതി.

ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നല്‍കിയായിരുന്നു അശ്വതി പണം തട്ടിയത്. 2021 സെപ്റ്റംബറില്‍ ഇവര്‍ക്കെതിരെ ഒരു പൊലീസ് ഓഫീസറുടെ പരാതിയിലും കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവര്‍ നേരിട്ടത്. പൊലീസുകാരെ തിരഞ്ഞ് പിടിച്ച്‌ സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.

2016ലാണ് പരാതിക്കാരന്റെ ഭാര്യ മരിച്ചത്. ഇതോടെ കുട്ടികളെ നോക്കാനും മറ്റും പ്രശ്നങ്ങളുണ്ടായി. കൃത്യസമയത്ത് ആഹാരം നല്‍കാനാകത്ത സ്ഥിതിയും വന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരന്‍ മുഖേന വാഗ്ദാനം വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകള്‍ ഒഴിപ്പിക്കാന്‍ പണം വേണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ അശ്വതിയും വീട്ടിലെത്തി.

എല്ലാം ഉറപ്പിച്ച്‌ വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ യുവതി വയോധികനെ പറ്റിക്കുകയായിരുന്നു. എല്ലാം ഉറപ്പിച്ച്‌ വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞായിരുന്നു പണം തട്ടിയത്.

കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടില്‍ കുടുക്കിയാണ് ഫെയ്‌സ്ബുക്കില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന കൊല്ലം അഞ്ചല്‍ സ്വദേശിനി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുരുങ്ങിയത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടംകറക്കിയ ശേഷമാണ് അശ്വതി പൊലീസിന്റെ പിടിയിലാകുന്നത്. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version