Connect with us

കേരളം

ഫഹദിനെ വിലക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഫിയോക്ക്

faha

സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണ്‍ സമയത്ത് ഒ.ടി.ടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും ഫിയോക് അംഗങ്ങള്‍ പ്രതികരിച്ചു.

ഒ.ടി.ടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കിയതായും ഇവര്‍ അറിയിച്ചു.അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് ഫിയോക്ക് അറിയിച്ചതായായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഫിയോക്കിന്റെ പുതിയ സമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തിൽ തിയറ്റർ റിലീസ് ആയി പ്രദർശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂൺ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

കേരളം2 days ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

കേരളം2 days ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കേരളം2 days ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം3 days ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം3 days ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം3 days ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം3 days ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം3 days ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം3 days ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version