ദേശീയം
ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
അടുത്തിടെയായി ടെക് ഭീമന്മാര് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗം. നേരത്തെ ഗൂഗിള്‍ സ്റ്റേഡിയ എന്ന പേരിലും ആമസോണ്‍ ലൂണ എന്ന പേരിലും ഇത്തരം ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വഴിക്ക് നീങ്ങുകയാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്. ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ് ഫേസ്ബുക്കിന്റെ പുതിയ സേവനത്തിന്റെ പേര്.
”ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാം.
അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ല” -ഫേസ്ബുക്ക് ഗെയിമിംഗ് എന്തെന്ന് വിശദീകരിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് വ്യക്തമാക്കി.