Connect with us

കേരളം

മുഖത്ത് മുറിവുകളും ചോരയും, വീട്ടില്‍ നിന്നിറങ്ങിപ്പോയതാര്? സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത

Published

on

Screenshot 2023 09 08 130256

കവളപ്പാറ കാരക്കാട് സഹോദരിമാർ മരിച്ച സംഭവത്തിൽ രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നത് ദുരൂഹത ഉയർത്തുന്നതായി പൊലീസ്. പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖത്തുൾപ്പ‌ടെ മുറിവേറ്റ് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമിക്കുമ്പോഴാണിയാൾ വീട്ടിൽനിന്ന് ഇയാള്‍ പുറത്തിറങ്ങിപ്പോയതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവരിൽ നിന്ന് സ്വർണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആൾ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത ശേഷവും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കാണ് താമസം. സംഭവത്തിൽ പട്ടാമ്പി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചയാളെ പിടികൂടാനായത് സമീപവാസിയായ സ്ത്രീയുടെ പരിശ്രമത്തിലൂടെയാണ്. മുൻവശത്തെ വാതിൽ തുറന്നപ്പോൾ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചയാളെയാണ് പിന്നീട് നാട്ടുകാർ പിടികൂടിയത്. പട്ടാമ്പി സ്വദേശിയായ ഇയാൾ എന്തിനിവിടെ വന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മരിച്ച സഹോദരിമാരുടെ വീട്ടിൽ പെയിന്റിങ് ജോലിക്കായി മുമ്പ് വന്നിരുന്നതായും ഇയാൾ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വീടിനകത്ത് തീ കത്തുന്നതുകണ്ട് ഇറങ്ങിവന്നതാണെന്ന് ഇയാൾ പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഇരുവരും ഒരുവീട്ടിൽ കൂടിയ സമയത്താണ് പുറത്തുനിന്ന് ആളെത്തിയിരിക്കുന്നത്. ആ സമയത്ത് പുറത്തുനിന്ന് ആളെത്താനുള്ള കാരണം ഉൾപ്പടെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗൺസിലർ പറയുന്നു. ഇരുവരുടേയും വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

20 വർഷം മുമ്പാണ് പത്മിനിയും തങ്കവും കവളപ്പാറയിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു .വീട്ടിൽ നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താൻ. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. പത്മിനി സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version