ദേശീയം
ശ്രീലങ്കന്‍ തീരത്ത് മുങ്ങിയ കപ്പലില്‍ നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, കേരള തീരത്തും പാരിസ്ഥിതിക വെല്ലുവിളി
ശ്രീലങ്കയുടെ കൊളംബോ തീരത്തുവെച്ച് തീപിടിച്ച രാസവസ്തക്കളങ്ങിയ കപ്പലില്‍ നിന്നും ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകട ഉറവിടം വ്യക്തമല്ല. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതോടെ ദുരൂഹതയുടെ ചുരുളഴിയും എന്ന വിലയിരുത്തലിലാണ് അധികൃതർ.
കെമിക്കലുകള്‍ അടങ്ങിയ കണ്ടയ്‌നറുമായി ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട എം വി എക്‌സ്പ്രസ് പേള്‍ എന്ന സിംഗപ്പൂര്‍ കപ്പലാനാണ് തീപിടിച്ചത്. ഏകദേശം 13 ദിവസമായി തീപിടിച്ച കപ്പല്‍ ബുധനാഴ്ച്ച മുതലാണ് മുങ്ങിതുടങ്ങിയത്. കടലില്‍ വലിയ തോതില്‍ വന്‍തോതില്‍ രാസവസ്തുക്കളും ഇന്ധനവും കലരുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നത് വലിയ വെല്ലുവിളിയാണ്.
സിംഗപ്പൂര്‍ ആസ്ഥാനമായ എംവി എക്‌സ്പ്രസ് പേള്‍ ബുധനാഴ്ചയോടെയാണ് മുങ്ങിത്തുടങ്ങിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ വഴി കടലിൽ വൻതോതിൽ രാസവസ്തുക്കളും ഇന്ധനവും വ്യാപിക്കുകയാണ്. പ്ളാസ്റ്റിക് ഉൽപന്നങ്ങൾക്കും സൗന്ദര്യ വർധക വസ്തുക്കൾക്കും മറ്റുമുള്ള കെമിക്കലുകളും അപകടകരമായ മറ്റു രാസപദാർത്ഥങ്ങളുമടക്കം 1486 കണ്ടയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 25 ടൺ നൈട്രിക് ആസിഡും 105 കണ്ടയ്നർ ഇന്ധനവും ഉണ്ടായിരുന്നു. കേരളമടക്കമുള്ള തീരമേഖലകള്‍ക്കുമേല്‍ വന്‍ ഭീഷണിയായി മാറിയേക്കുമെന്നാണ് വിഗ്ധരുടെ വിലയിരുത്തല്‍. കപ്പല്‍ ഏകദേശം 70 അടി മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
‘ശ്രീലങ്കൻ തീരത്ത് ടൺ കണക്കിന് രാസ – പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത് പെറുക്കിയെടുക്കാൻ സേനയെ നിയോഗിച്ചിരിക്കുകയാണ്. മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയിട്ടുണ്ട്. മീൻപിടുത്തത്തിന് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് ദിവസത്തോളമാണ് കപ്പൽ നിന്ന് കത്തിയത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിലും അന്തരീക്ഷത്തിൽ കറുത്തിരുണ്ട പുക ഇത്രയും ദിവസം ഉയർന്നു. ആസിഡ് മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അധികൃതർ. ഈ ദുരന്തം മൂലം വൻ പ്രതിസന്ധി നേരിടാൻ പോവുകയാണ് കേരളമടക്കമുള്ള തീര മേഖലകൾ.
‘മാരിടൈം ബ്ലാക്ക് ബോക്‌സ്’ എന്ന് അറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ (വിഡിആര്‍) ഒരു അപകടത്തിന് മുമ്പുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും അവലോകനം ചെയ്യാന്‍ അന്വേഷകരെ സഹായിക്കുമെന്നാണ് അന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം. നാവികസേനയുടെ സഹായത്തോടെയാണ് സാങ്കേതിക വിദഗ്ധര്‍ കപ്പലില്‍ നിന്നും വിഡിആര്‍ എടുത്തതെന്ന് നാവികസേന വക്താവ് ഇന്‍ഡിക ഡി സില്‍വ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
തീരത്തു നിന്നും 600 മീറ്ററോളം മാറ്റി കപ്പലിനെ നങ്കൂരമിട്ടു നിർത്താനും കപ്പലിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. കുത്തനെ താഴേക്ക് മുങ്ങിയ കപ്പൽ 21 മീറ്റർ ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ തട്ടിനിൽക്കുന്നതെന്നും നാവികസേന അറിയിച്ചു. മുങ്ങിയ കപ്പിലിൽ നിന്നും എണ്ണ കടലിൽ പരക്കാതിരിക്കാനുള്ള ശ്രമമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളുമുണ്ടായിരുന്നു.
Fire on X-Press Pearl: Ship’s VDR recovered#Marine experts today have recovered the #VoyageDataRecorder, or #VDR commonly known as “Ship’s Black Box” of MV #XPressPearl. #SriLanka #LKA #
Read More; https://t.co/jxCEGKPNdK pic.twitter.com/fQA0ra4QJY— Sri Lanka Ports Authority (@slpauthority) June 5, 2021