Connect with us

കേരളം

രണ്ട് സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി:‌ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Published

on

ഡിവോഴ്സ്‌, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ്‌ നടപടി.

സർക്കാരിന്‌ വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ്‌ രണ്ട്‌ ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്‌. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെ‌‌യര്‍മാന്‍ ഷാജി എന്‍ കരുണിന്‍റെ അപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം.

2019-20 ബഡ്ജറ്റിൽ വനിതാ സംവിധായകരുടെ രണ്ട്‌ സിനിമകൾ നിർമ്മിക്കാൻ 3 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമകളാണ്‌ ഡിവോഴ്സും നിഷിദ്ധോയും.‌ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമ്മാണം.

ഡിവോഴ്സ്‌ ജൂൺ 24നും നിഷിദ്ധോ ജൂലൈ അവസാനവുമാണ്‌ തിയറ്ററുകളിൽ എത്തുന്നത്‌. സാമൂഹ്യ പ്രസക്തിയും മദ്യ വർജ്ജന സന്ദേശവും മുൻനിർത്തി മാഹി എന്ന ചിത്രത്തിനും ഈയടുത്ത്‌ സർക്കാർ വിനോദനികുതി ഒഴിവാക്കി നൽകിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version