Connect with us

കേരളം

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ നീതിഉറപ്പാക്കും: വനിതാകമ്മീഷന്‍

Published

on

80088170cefd58722a29f2e42d1f9456d8db550012b6fac2062ab51fbe9bbe97

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പരമാവധി നീതി ഉറപ്പാക്കുമെന്നും അവരോടൊപ്പം കമ്മീഷന്‍ ഉണ്ടാകുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കനകപ്പള്ളി ഭാഗത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് 2020 ജനുവരിയില്‍ വനിത കമ്മീഷനെ സമീപിച്ചിരുന്നു.

ഇതു പ്രകാരം വനിത കമ്മീഷന്‍ കേസില്‍ ഇടപെടുകയും അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടരന്വേഷണത്തില്‍ ഗാര്‍ഹിക പീഢന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷിക്കുകയും കുറ്റവാളിയെ കണ്ടത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. മകള്‍ക്ക് നീതി കിട്ടിയ സന്തോഷത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കമ്മീഷന്‍ അദാലത്തില്‍ എത്തുകയും കമ്മീഷന്റെ ഇടപെലില്‍ തൃപ്തയാണെന്നും നന്ദിയുണ്ടെന്നും അറിയിച്ചു. പ്രതികളെ കണ്ടത്തി ശിക്ഷിക്കുന്നതിലൂടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്റെ ഇടപെടലുകള്‍ക്ക് കഴിയുന്നുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

അദാലത്തില്‍ 34 പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത് സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. രണ്ട് കേസുകളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദാലത്തില്‍ വനിത കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍, പാനല്‍ അഭിഭാകരായ പി സിന്ധു, രമാദേവി തങ്കച്ചി, ഫാമിലി കൗണ്‍സിലര്‍ എസ് രമ്യമോള്‍, വനിതാ സെല്‍ സിപിഒമാരായ ടി ആര്‍ രമ്യത, എ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version