Connect with us

ക്രൈം

ബില്ലിങ്ങില്‍ തട്ടിപ്പ്; കടയിൽ നിന്ന് മോഷ്ടിച്ചത് 8 ലക്ഷം രൂപയുടെ സാധനങ്ങള്‍

Published

on

prabha harippad

ആലപ്പുഴ ഹരിപ്പാട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിയ ജീവനക്കാരികള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ മാര്‍ക്കറ്റിലെ ക്യാഷ് കൗണ്ടര്‍ സ്റ്റാഫായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32 ,കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

പിടിക്കപ്പെടാതിരുന്നതിനാല്‍ ഇവര്‍ തട്ടിപ്പ് നിരന്തരം ആവർത്തിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വിദ്യ സാധനം വാങ്ങിയതിന്‍റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോള്‍ ബില്‍ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

ഏകദേശം 8 ലക്ഷം രൂപയുടെ സാധനങ്ങൾ ഇത്തരത്തില്‍ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യപ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version