Connect with us

കേരളം

വൈദ്യുതി നിരക്ക് വർധന അടുത്ത മാസം നിലവിൽ വരും; യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധിക്കും

Published

on

Untitled design (43)

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം പ്രാബല്യത്തിൽ വരും. നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ വർധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

വൈദ്യുതി ചാർജ് യൂണിറ്റിന് 41 പൈസ വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുൻപ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ വ്യവസായ കണക്ഷൻ ഗുണഭോക്താക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വർധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം. കേസ് തീർപ്പായതോടെ നിരക്ക് വർധനയ്ക്ക് വേണ്ടിയുള്ള ബോർഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച പരിഗണിക്കും..

റവന്യു കമ്മി മുഴുവൻ ഈടാക്കാൻ അനുവദിക്കുന്ന രീതിയിൽ നിരക്ക് വർധന നടപ്പാക്കാൻ ബോർഡിനെ റെഗുലേറ്ററി കമ്മീഷൻ അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വർധിപ്പിക്കാൻ അനുമതി ഉണ്ടാകില്ല. എന്നാൽ 20 പൈസയ്ക്ക് മുകളിലുള്ള വർധന ഉറപ്പാണ്. അടുത്ത നാല് വർഷവും നിരക്ക് വർധന നടപ്പാക്കി 1900 കോടിയുടെ ബാധ്യത തീർക്കാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതിൽ പെൻഷൻ ഫണ്ടിലേക്കുള്ള 407 കോടി ഈടാക്കാനുള്ള ബോർഡിന്റെ നീക്കം നടക്കില്ല. ഇത് കുറച്ചുള്ള തുകയാകും വരും വർഷങ്ങളിലും വൈദ്യുതി ചാർജ് കൂട്ടി പിരിച്ചെടുക്കുക..

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version