Connect with us

കേരളം

കാർ​ഗോ ബസുമായി കെഎസ്ആർടിസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ

Published

on

കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ കെഎസ്‌ആർടിസി കാർ​ഗോ ബസിറക്കുന്നു. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും സർവീസ്‌ നടത്തും. വ്യാപാരികളെ ലക്ഷ്യമിട്ടാണ്‌ പുതിയ സർവീസ്‌. നിലവിൽ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് തീരുമാനം. ബം​ഗളൂരുവിൽ‌ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു. ഇതുൾപ്പെടെ മൈസൂരു, തെങ്കാശി എന്നിവിടങ്ങളിലും കളക്ഷൻ സെന്റർ തുറക്കും. കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിൽ നിന്നും ഡിപ്പോയിലേക്കാണ് നിലവിലുള്ള സേവനം. ‌

അത് മേൽവിലാസക്കാരന് എത്തിക്കാനുള്ള നടപടി പുരോ​ഗമിക്കുകയാണ്. കെഎസ്‌ആർടിസിയുമായി സഹകരിക്കാൻ നിരവധി സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഓണക്കാലത്ത് നിരവധി ആളുകൾ കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസിനെ ആശ്രയിച്ചിരുന്നു. വരുമാനത്തിൽ 30 ശതമാനം ഇക്കാലയളവിൽ വർധിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചു. ഇതിന് പുറമേ ദേശീയ പാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും സർവീസ് ഉണ്ടാകും. സ്വകാര്യ കൊറിയർ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ്‌ ചരക്ക്‌ കൈമാറ്റത്തിന്‌ കെഎസ്‌ആർടിസി ഈടാക്കുന്നത്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version