Connect with us

കേരളം

1000 രൂപയിൽ അധികമുള്ള വൈദ്യുതി ബിൽ അടയ്ക്കാനാവുക ഇനി ഓൺലൈൻ വഴി മാത്രം

Published

on

kseb

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കാൻ സാധിക്കുന്ന വിധത്തിലേക്ക് മാറാൻ വൈദ്യുതി ബോർഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബിൽ ഓൺലൈൻ വഴി അടക്കുന്ന സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു.

ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കും. എന്നാൽ ഈ തീരുമാനം പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. ഇതിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും.

വൈദ്യുതി ബോർഡിലെ കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദ്ദേശിച്ചു. പുതിയ തീരുമാനത്തിലൂടെ രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ സാധിക്കും. വൈദ്യുതിബോർഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേർ ഈ മാസം വിരമിക്കും. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം3 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം5 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം6 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version