Connect with us

കേരളം

പണം വരുന്ന വഴി നിരീക്ഷിച്ച് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ; ഇടപാടുകളുടെ വിവരം തേടും

Published

on

money

രാഷ്ട്രീയക്കാരനല്ലെങ്കിലും ഇപ്പോൾ പണമിടപാടുകളിൽ കൂടുതൽ കരുതൽ വേണം. ബാങ്കുകൾ, സഹകരണബാങ്കുകൾ, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങൾ എന്നിവയിലെ ഇടപാടുകളും നിരീക്ഷണത്തിലാണ്. ഇവയ്ക്കെല്ലാം ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും അൻപതോളം നിരീക്ഷണസംഘങ്ങൾ റോഡുകളിൽ പരിശോധന നടത്തുകയും ചെയ്യും. സംഘത്തിന്റെ തലവൻ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ്. ഇദ്ദേഹത്തിന് തത്സമയം നടപടി സ്വീകരിക്കാം. യാത്രയിൽ 50,000 രൂപയിൽ കൂടുതൽ കൈയിലുണ്ടെങ്കിൽ അതിന്റെ ഉറവിടത്തിന്റെ രേഖ കൈവശം വേണം.

ബാങ്കുകളുടെ ചുമതല

ഒരുലക്ഷം രൂപയ്ക്കുമുകളിൽ നടക്കുന്ന എല്ലാ ബാങ്കിടപാടുകളും കർശനനിരീക്ഷണത്തിലാണ്. രാഷ്ട്രീയപ്രവർത്തകനാണ് അക്കൗണ്ടുടമയെങ്കിൽ തീർച്ചയായും, ഇനിയുള്ള ദിവസങ്ങളിൽ എന്തിന് അക്കൗണ്ടിൽ പണമെത്തി, അല്ലെങ്കിൽ എന്തിന് പിൻവലിച്ചു എന്ന് വിശദീകരണം നൽകേണ്ടിവരും.

രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിൽക്കൂടി പണമിടപാടുകളിൽ ജാഗ്രത പാലിക്കുന്നത് നോട്ടപ്പുള്ളിയാവാതിരിക്കാൻ നന്ന്. കൂടുതൽ തുകയുടെ ഇടപാടുകൾക്ക് ചെക്ക്, നെറ്റ് ബാങ്കിങ് സംവിധാനമായ ആർ.ടി.ജി.എസ്. ഉപയോഗിക്കണമെന്നാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്.

ഒരാളുടെ അക്കൗണ്ടിൽനിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആർ.ടി.ജി.എസ്. മുഖേന നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കും. കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഇടപാടുകളും നിരീക്ഷണപരിധിയിൽ‌. സ്ഥാനാർഥികളോ അവരുമായി ബന്ധമുള്ളവരോ ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ബാങ്കിടപാടുകൾ നടത്തുകയാണെങ്കിൽ foksdcoll@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം.

എ.ടി.എം. സംഘങ്ങൾക്കും നിർദേശം

എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി പോകുന്ന വാഹനത്തിൽ ഏജൻസിയുടെ ചുമതലപ്പെടുത്തൽ കത്ത്, ഐ.ഡി.കാർഡ് എന്നിവ വേണം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചാൽ പണം എണ്ണിത്തിട്ടപ്പെടുത്തി ബോധിപ്പിക്കാൻ ഇവർ ബാധ്യസ്ഥരാണ്. പണം ഏത് ബാങ്കിൽനിന്ന് ഏത് എ.ടി.എമ്മിലേക്ക് കൊണ്ടുപോകുന്നെന്നും എത്ര പണം ഉണ്ടെന്നും രേഖയുണ്ടാവണം. രേഖയിലില്ലാത്ത പണം പിടിച്ചെടുക്കും.

നിർജീവ അക്കൗണ്ടും നിരീക്ഷണത്തിൽ

രണ്ടുമാസമായി ഇടപാടുകൾ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ തിരഞ്ഞെടുപ്പുവേളയിൽ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അവ ബാങ്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്യണം. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപ്പോർട്ട് ചെയ്യാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version