ദേശീയം
ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ
ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ. കമ്മീഷനെതിരെ കൽക്കട്ട ഹൈക്കോടതി വിമർശനം ഉന്നയിച്ചു. റാലികളിൽ പോലും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് കോടതിയുടെ വിമർശനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടിങ് പുരോഗമിക്കുകയാണ്.
43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. 14,480 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടക്കുന്നത്. 306 സ്ഥാനാര്‍ഥികളാണ് 43 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ച് ഘട്ടത്തിലും കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ജ്യോതിപ്രിയോ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യ എന്നിവര്‍ ജനവിധി തേടും.
ഇവര്‍ക്ക് പുറമെ ബരക്ക്പൂരില് സിനിമ സംവിധായകനായ രാജ് ചക്രവര്‍ത്തി, കൃഷ്ണനഗര്‍ നോര്‍ത്തില്‍ നടന് കൗശണി മുഖര്‍ജിയും മത്സരിക്കുന്നുണ്ട്. തൃണമൂലിന്റെ സ്ഥാനാര്‍ഥികളാണ് ഇരുവരും.