Covid 19
പേരാമംഗലത്ത് ആളൊഴിഞ്ഞ പറമ്ബില്‍ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ആളൊഴിഞ്ഞ പറമ്ബില്‍ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി മേടത്ത് വീട്ടില്‍ ഗോപിനാഥിന്റെ ഭാര്യ രാധയാണ് (70) മരിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രാധക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെ 9.30നാണ് നാട്ടുകാര്‍ മൃതദേഹം പൊലീസ് സ്‌റ്റേഷനു പുറകിലെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു.
മനക്കൊടിയിലെ വീട്ടില്‍നിന്ന് ഒരു മാസമായി ഇളയ മകളുടെ വീടായ മഴുവഞ്ചേരിയിലാണ് രാധ താമസിച്ചിരുന്നത്. മനക്കൊടിയിലെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് മരണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.ഒന്നര വര്‍ഷം മുമ്ബ്് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
സംഭവസ്ഥലത്തു നിന്ന് കുറച്ചു മാറി രാധയുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ കവറില്‍ മെഡിക്കല്‍ കോളജിലെ ചികിത്സ രേഖകളും 820 രൂപയും കണ്ടെത്തി. സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചിട്ടുണ്ട്. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.