Connect with us

കേരളം

വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അറിഞ്ഞില്ല: സ്കൂൾ തുറക്കൽ ചർച്ച മുഖ്യമന്ത്രി നടത്തിയത് ആരോഗ്യവകുപ്പിനോട് മാത്രം

Published

on

സംസ്ഥാനത്ത് നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനമെടുത്തത് വിദ്യാഭ്യാസവകുപ്പറിഞ്ഞില്ല. മന്ത്രി വി ശിവൻകുട്ടിയെയോ വിദ്യാഭ്യാസവകുപ്പിനെയോ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചെന്നാണ് വിവാദം.നിർണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോ​ഗ്യ വകുപ്പുമായാണ് കൂടിയാലോചനകൾ നടന്നത്.

ഓരോ വകുപ്പുമായി ബന്ധപ്പെട്ട നിർണ്ണായക ഇളവുകൾ അനുവദിക്കുമ്പോൾ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയേയും കോവിഡ് അവലോകനയോ​ഗത്തിൽ പങ്കെടുപ്പിക്കുക പതിവുണ്ട്.പക്ഷേ അതുണ്ടായില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്ന തീയതികളും ആരംഭിക്കുന്ന ക്ലാസ്സുകളുമെല്ലാം കോവിഡ് അവലോകനയോ​ഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താകുറിപ്പ് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥർ തീരുമാനം അറിയുന്നത്.

നവംബറിൽ സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാരിന്റെ പരി​ഗണനയിൽ നേരത്തെ തന്നെയുണ്ടായിരുന്നു.തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ചർച്ചകളും നടന്നിരുന്നു.എന്നാൽ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നത് വകുപ്പിനെ അറിയിച്ചില്ല.രാവിലെ പ്ലസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോ​ഗം ചേർന്നിരുന്നു.

ഈ യോ​ഗത്തിലും സ്കൂൾ തുറക്കൽ ചർച്ചയായില്ല.കോവിഡ് അവലോകനയോ​ഗ തീരുമാനങ്ങൽ പുറത്തുവന്നശേഷവും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത് സ്കൂൾ തുറക്കാൻ തീരുമാനമായില്ലെന്നാണ്.എന്നാൽ ഇക്കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version