ദേശീയം
ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയില്‍ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഇന്തോനേഷ്യയിലെ ഫ്ലോറെസ് ഐലന്റിലാണ് അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കരയില്‍ നിന്ന് 18.5 കിലോമീറ്റര്‍ കടലിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.
ഈസ്റ്റ് നുസ തെംഗായ പ്രവിശ്യയില്‍പ്പെടുന്ന ഫ്ലോറെസ് ഐലന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മൗമെര് ഇവിടെനിന്ന് 112 കിലോമീറ്റര്‍ അകലെയാണ്.