Connect with us

ക്രൈം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്

Screenshot 2024 03 27 163556

ആത്മഹത്യ ചെയ്ത ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരം നിരസിച്ചതാണ് മാനസികമായി തകര്‍ത്തെന്നും താന്‍ എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക (26) നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് മാസത്തില്‍ അവധി തരാമെന്ന് പറഞ്ഞെങ്കിലും അക്കാര്യം ചോദിച്ചപ്പോള്‍ 23-ാം തിയ്യതി മുതല്‍ എടുത്തോളുവെന്ന് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അവധി തരില്ലെന്നും അധികൃതര്‍ അവഗണിച്ചെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് പ്രിയങ്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനാല്‍ പരിസരവാസികളെത്തി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം9 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം10 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം10 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം14 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം14 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version