Connect with us

കേരളം

ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട് ; കൊച്ചിയില്‍ ഏഴു പേര്‍ പിടിയില്‍

Untitled design (6)

ഡാര്‍ക്ക് നെറ്റ് വഴി കോടികളുടെ ലഹരി ഇടപാടു നടത്തിയ സംഘം പിടിയില്‍. ഏഴുപേരാണ് കൊച്ചിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയാ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എന്‍സിബി സൂചിപ്പിച്ചു.

ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍ ആണ് ഇടപാടുകളുടെ സൂത്രധാരന്‍. ജര്‍മ്മനിയില്‍ നിന്നു വന്ന പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസമാണ് കൊച്ചിയിലെ വിദേശ പാഴ്‌സല്‍ ഓഫീസില്‍ പാഴ്‌സല്‍ എത്തുന്നത്. ഇതു പരിശോധിച്ചപ്പോള്‍ പത്ത് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തി. അതിന്റെ അഡ്രസ് അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ശരതിലേക്കെത്തുന്നത്.

ശരതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി അധികൃതര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ആറിടത്താണ് പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകളും എട്ടു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. കുറേനാളുകളായി പ്രതികള്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നതായും, കോടികളുടെ ഇടപാട് നടത്തിയതായും എന്‍സിബി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം23 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version