ദേശീയം
ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ വളപ്പില്‍ ഡ്രോണ്‍ കണ്ടെത്തി; പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വളപ്പില്‍ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. സ്ഥാനപതി കാര്യാലയത്തിലെ സുരക്ഷാ ലംഘനത്തില്‍ ഇന്ത്യ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനു പിന്നാല ഹൈക്കമ്മിഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു.
വ്യോമതാവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആ്ക്രമണത്തിനു പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് കരുതുന്നത്.