Connect with us

കേരളം

മദ്യപിച്ച് വാഹനം ഓടിച്ചു; രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published

on

750375 (25)

മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

മൂന്ന് ബസുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം, പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകള്‍ വിട്ടുനല്‍കി. ഇത്തരം പരിശോധനകള്‍ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version