Connect with us

ആരോഗ്യം

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…

Published

on

Screenshot 2024 02 27 205544

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം.

അതുപോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയിലെ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളുമാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല കൊളസ്ട്രോൾ കുറയ്‌ക്കാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പേരയ്ക്ക.

ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version