Connect with us

ആരോഗ്യം

ദിവസവും ‘ജീരക വെള്ളം’ കുടിക്കുന്നവരാണോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

Published

on

WhatsApp Image 2021 07 14 at 9.40.17 PM

നാം നിത്യജീവിത്തില്‍ പല രീതിയില്‍ ജീരകം കഴിക്കാറുണ്ട്. കറികള്‍ക്ക് സ്വാദ് കൂട്ടാന്‍ മാത്രമല്ല ജീരകം ഉപയോഗിക്കുന്നത്. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ മണത്തിനും രുചിക്കും വേണ്ടി ജീരകം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എത്രയാണ് എന്ന് അറിയാമോ… ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിനുണ്ടാകുന്ന പ്രശ്നങ്ങളായ അസിഡിറ്റി, വിശപ്പില്ലായ്മ, ദഹനസംബന്ധമായ പ്രസ്നങ്ങള്‍ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്.

പനി, ചുമ, കഫക്കെട്ട് എന്നിവയുടെ ശമനത്തിനും സഹായിക്കുന്ന ഓന്നാണ് ജീരകം. സ്ത്രീകളില്‍ ഗര്‍ഭാശയ ശുദ്ധിക്കും, പ്രസവശേഷം മുലപ്പാലിന്റെ ഉല്പ്പാദനം കൂട്ടുന്നതിനും ജീരകം വിവിധ രീതികളില്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിലെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ നേരെ നടക്കാനും പ്രധാനപ്പെട്ടതു തന്നെയാണ്. വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതു പോലെ തന്നെ വ്യായാമ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം കുടിയ്ക്കുന്നത് അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്.പല സദ്യകളിലും ഭക്ഷണത്തിനൊപ്പം ജീരക വെള്ളമാണ് നല്‍കാറ്. ഇതിന് കാരണം ഇതിന്റെ ദഹന ഗുണം തന്നെയാണ്.ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. ഇതു പോലെ കൊഴുപ്പു നീക്കാനും ഇതേറെ നല്ലതാണ്. ഇത് ആമാശയ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.ജീരക വെള്ളം ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു. കൊഴുപ്പും നീക്കുന്നു.

ഇതില്‍ വൈറ്റമിന്‍, വൈറ്റമിന്‍ സി, അയേണ്‍ എന്നിവയുണ്ട്. ഇതെല്ലാം ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. കഫക്കെട്ടു നീക്കാന്‍ ഏറെ നല്ലതാണ്. ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ചുമയ്ക്കുളള പരിഹാരമാണ്. ഗര്‍ഭാശയ ശുദ്ധിയ്ക്കും ഇതേറെ നല്ലതാണ്. പനിയ്ക്കുളള നല്ല പരിഹാരമാണിത്. രക്തം ശുദ്ധീകരിയ്ക്കാന്‍ ഏറെ ഗുണകരമാണ് ഇത്. ശരീരത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഇതേറെ നല്ലതാണ്.

മോണിംഗ് സിക്‌നസ് അകറ്റാന്‍ ജീരകവും നാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. എന്നാൽ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ ജീരകവും അധികമായി ഉപയോഗിക്കുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം .അതുകൊണ്ട് ശരിയായ രീതിയിലും അളവിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കേണ്ടതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം2 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം3 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version