Connect with us

ആരോഗ്യം

ഉലുവയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Screenshot 2023 10 31 204148

നമ്മൾ തയ്യാറാക്കുന്ന കറികളിലും പലതരം ഭക്ഷ്യ വിഭവങ്ങളിലുമെല്ലാം ഉലുവ ചേർക്കാറുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉലുവ. എന്നാൽ, ഉലുവ മാത്രമല്ല ഉലുവയിലയിലും ​നിരവധി ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും എണ്ണമറ്റ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള ഒന്നാണ് ഉലുവയിലകൾ. മുടിക്കും ചർമ്മത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഇതിനു ശേഷിയുണ്ടെന്ന് ആയുർവേദ വിദ​ഗ്ധർ പറയുന്നു. ഉലുവ ഇലകളിൽ കലോറി കുറവും ലയിക്കുന്ന ഫൈബറും കൂടുതലുമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കാൻ ഉലുവയില സഹായിക്കും. അറിയാം ഉലുവയിലുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഒന്ന്…

ഉലുവ ഇലകളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയടങ്ങുന്ന പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ഒരു പരിധിവരെ സാധാരണ രോഗങ്ങളെ ചെറുത്തു നിർത്താൻ പ്രതിരോധശേഷിയുള്ള ശരീരത്തിന് കഴിയും.

രണ്ട്…

ഉലുവയില പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്കുള്ള മികച്ചൊരു പരിഹാരമാണ് ഇതെന്ന് വിദ​ഗ്ധർ പറയുന്നു.പ്രമേഹമില്ലാത്ത ആളുകൾക്ക് കൂടുതൽ അളവിൽ മധുരപലഹാരങ്ങൾ കഴിച്ചു കഴിയുമ്പോൾ പോലും ഉലുവ ഇലകൾ കഴിച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാവുന്ന ഷുഗർ ലെവൽ വ്യതിയാനങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താൻ കഴിയും. ഇത് ശരീരത്തിലെ ഷുഗർ ലെവൽ ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.

മൂന്ന്…

ഉലുവയിലകൾ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് മുടി കഴുകൻ ഉപയോഗിക്കാം. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായകമാണ്.

നാല്…

ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്. ഉലുവ ഇലകളിലും ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version