Connect with us

കേരളം

‘ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാന്‍ ഗ്രേഡ് പ്രമോഷന്‍ നിരസിക്കരുത്’ ,പൊലീസുകാരോട് ഡിജിപി

Published

on

സംസ്ഥാന പൊലീസിൽ ഇനിമുതൽ സ്ഥാനകയറ്റം നിരാകരിക്കരുതെന്ന് ഡിജിപി. സർവ്വീസ് അനുസരിച്ച് ശമ്പളം വാങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കരുതെന്ന് കർശന നിര്‍ദ്ദേശം. നിരവധി പൊലിസുകാർ പ്രമോഷൻ നിരാകരിച്ച് അപേക്ഷ നൽകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി.

സേനയിൽ 20 വർഷമാകുമ്പോള്‍ എ.എസ്.ഐയും 25 വര്ഷ‍മാകുമ്പോള്‍ ഗ്രേഡ് എസ്ഐയുമാകും. ഗ്രേഡ് നൽകുന്നതോടെ ഈ പൊലീസുകാരെ പുതിയ ഉത്തരവാദത്വങ്ങളും ഏറ്റെടുക്കണം. എന്നാൽ ഉത്തരവാിദ്വം ഏറ്റെടുക്കാൻ മടിച്ച് സ്ഥാനകയറ്റം വേണ്ടെന്ന് വയ്ക്കുന്ന നിരവധി പൊലീസുകാർ ഉണ്ട്. ഗ്രേഡ് ഏറ്റെടുത്തില്ലെങ്കിലും ശമ്പളം കുറയുകയുമില്ല. ഇത്തരം അപേക്ഷകൾ കൂടി വന്നതോടെയാണ് ഡിജിപിയുടെ നടപടി. പ്രമോഷൻ നിരാകരിക്കാനുള്ള ഉത്തരവുകളൊന്നും സർക്കാർ ഇറക്കിയിട്ടുമില്ല അതിനാൽ ഇനി അപേക്ഷകള്‍ നൽകരുതെന്നാണ് നിർദ്ദേശം.

പൊലീസ് അസോസിയേഷനിൽ സജീവമായി പ്രവ‍ർത്തിക്കുന്നവർക്ക് ഗ്രേഡ് പ്രമോഷൻ ലഭിച്ചാൽ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് മാറേണ്ടിവരും. സംഘടന പ്രവർ‍ത്തനത്തിന് വേണ്ടി പലരും പ്രമോഷൻ നികാരിക്കും. സ്ഥാനകയറ്റം ലഭിക്കുന്ന മുറക്ക് ഒഴിവുകളുള്ള സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥരെ മാറ്റേണ്ടിവരും. ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് സ്ഥാനക്കയറ്റം തന്നെ വേണ്ടെന്ന് വയ്ക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം5 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം8 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം8 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം9 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version