Connect with us

കേരളം

ഗ്യാസ് സിലിണ്ടറിലും ക്യൂ ആര്‍ കോഡ്; മോഷണവും ക്രമക്കേടും തടയാന്‍ കേന്ദ്രം

ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി. സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നടക്കുന്ന വേള്‍ഡ് എല്‍പിജി വീക്ക് എന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

സംവിധാനം നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പും മോഷണവും ഉള്‍പ്പടെ തടയാനും കഴിയുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗ്യാസ് സിലിണ്ടറുകളുടെ ട്രാക്കിങ്, ട്രെയ്‌സിങ് ഉള്‍പ്പടെ പരിശോധിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ 14. 2 കിലോ ഗാര്‍ഹിക സിലിണ്ടറിലും കോഡ് ഘടിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം3 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം8 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം10 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം13 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം14 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version