Connect with us

കേരളം

വനിതാദിന സമ്മാനം; പാചക വാതക വില 100 രൂപ കുറച്ചു

രാജ്യത്ത് എൽ പി ജി ​ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിന സമ്മാനം ആണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ‘ ഇന്ന് വനിതാ ദിനത്തിൽ എൽ പി ജി സിലിണ്ടർ വിലയിൽ 100 രൂപ കുറയ്ക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും, എന്നാണ് അദ്ദേഹം പറഞ്ഞത്.

 

പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’മാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്,” അദ്ദേഹം പറഞ്ഞു.

അതേ സമയം, ​ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ​ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനാെപ്പം തന്നെ എ ഐ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കി വെയ്ക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ തീരുമനിച്ചു.

മാർച്ച് ഒന്നിന് ഓയിൽ മാർക്കറ്റിം​ഗ് കമ്പനികൽ ( ഒ എം സി) 19 കിലോ ​ഗ്രാം വാണിജ്യ എൽ പി ജി ​ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. വില വർദ്ധിച്ചതോടെz 19 കിലോ ​ഗ്രാം ​ വാണിജ്യ എൽ പി ജി ​ഗ്യാസ് സിലിണ്ടറിന് 1,795.00 രൂപയാണ് ഡൽഹിയിലെ വില. കൊൽക്കത്തയിൽ വാണിജ്യ ​ഗ്യാസ് സിലണ്ടറുകളുടെ പുതിയ വില 1,911.00 രൂപയും മുംബൈയിൽ 1,749.00 രൂപയും ചെന്നൈയിൽ 1960.50 രൂപയുമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version