Connect with us

ആരോഗ്യം

​രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതുണ്ടോ?​

Screenshot 2023 08 05 201143

ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചാല്‍ മാത്രമാണ് നല്ല ആരോഗ്യം നമ്മള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക. വെള്ളം കുടിച്ചാല്‍ നമ്മളുടെ ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നുണ്ട്. അതുപോലെ, ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ കൃത്യമായി നീക്കം ചെയ്യുന്നതിനും വെള്ളം സഹായിക്കുന്നു. ഇതിന് മാത്രമല്ല, നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെള്ളം നല്ലതാണ്. ചിലര്‍ പറയും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെള്ളം കുടിക്കണം എന്ന്. അതുപോലെ തന്നെ ചിലര്‍ രാത്രിയില്‍ നമ്മള്‍ കിടക്കാന്‍ പോകുന്നതിന് മുന്‍പും വെള്ളം വെള്ളം കുടിക്കാറുണ്ട്. ഇതിന്റെ ഗുണവും ദോഷവും എന്തെല്ലാമെന്ന് നോക്കാം.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വെള്ളം കുടിക്കണം എന്ന് നമുക്കറിയാം. ഇത്തരത്തില്‍ രാവിലെ തന്നെ വെള്ളം കുടിക്കുമ്പോള്‍ അത് നമ്മളുടെ ശരീരത്തില്‍ നിന്നും ടോക്‌സിന്‍സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. നമ്മളുടെ ബോഡിയെ കൃത്യമായി ശുദ്ധീകരിക്കുന്നു. അതുപോലെ തന്നെ, വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ഇത് സഹായിക്കുന്നു.

 

രാവിലെ കുടിക്കുന്നത് പോലെ തന്നെ കുളിക്കുന്നതിന് മുന്‍പ് ഒറു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ താപനില ബാലന്‍സ് ചെയ്യാനും പ്രഷ്രര്‍ കൂടാതിരിക്കാനും സഹായിക്കുന്നു. ചിലര്‍ക്ക് കുളിക്കുമ്പോള്‍ പ്രഷര്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ കിടക്കുന്നതിന് മുന്‍പും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും നല്ലതാണ്. പക്ഷേ, ഇതിന് ദോഷവശവും ഉണ്ട്.

കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ അത് മനസ്സിനെ കൂടുതല്‍ ശാന്തമാക്കി എടുക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, മൂഡ് നിലനിര്‍ത്താന്‍ രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

വെള്ളം കുടിക്കുന്നത് ശരീരത്തെ തികച്ചും നാച്വറലായി തന്നെ ക്ലെന്‍സ് ചെയ്ത് എടുക്കുന്നു. അതിനാല്‍, ശരീരത്തില്‍ നിന്നും ദുഷിപ്പ് പോകാനും നല്ല ശാന്തമായി കിടന്ന് ഉറങ്ങാനും കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് സഹായിക്കും.രാത്രി കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിച്ച് കിടന്ന് ഉറങ്ങിയാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മളുടെ ഉറക്കത്തെ തന്നെയാണ്. ഒരാള്‍ ഒരു ദിവസം കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാല്‍, നമ്മള്‍ രാത്രിയില്‍ വെള്ളം കുടിച്ച് കിടന്നാല്‍, ഇടയ്ക്ക് എഴുന്നേറ്റ് പോയി മൂത്രം ഒഴിക്കാനുള്ള പ്രവണത രൂപപ്പെടുന്നു. ഇത്രത്തില്‍ ഉറക്കത്തിനിടയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് നല്ല ഉറക്കം ലഭിക്കാതിരിക്കുന്നതിന് കാരണമാണ്.

 

ചിലര്‍ക്ക് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നീട് നല്ലപോലെ ഉറങ്ങാന്‍ സാധിക്കാതെ ഇരിക്കുന്നവരും ഉണ്ട്. ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല, പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കുന്നു എന്നത് എടുത്ത് പറയണം. കണ്ണിന് ചുറ്റുമുള്ള കറുപ്പ്, അതുപോലെ, ചര്‍മ്മത്തില്‍ പ്രായം തോന്നിപ്പിക്കാല്‍, ഇവ കൂടാതെ, അമിതവണ്ണം എന്നിവയിലേയ്ക്കും ഉറക്കക്കുറവ് നയിക്കുന്നു.

വെള്ളം കുടിക്കുന്നതിനും അതിന്റേതായ ശരിയായ രീതികളുണ്ട്. ചിലര്‍ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്നത് കാണാം. സത്യത്തില്‍ ഇത്തരത്തില്‍ വേഗത്തില്‍ വെള്ളം കുടിച്ചത് മൂലം ശരീരത്തിന് യാതൊരുവിധ ഗുണവും ഇല്ല. ഇവയെല്ലാം തന്നെ മൂത്രമായി പോവുകയാണ് ചെയ്യുക. അതിനാല്‍, സാവധാനത്തില്‍ ഇരുന്ന് സിപ്പ് സിപ്പായി വെള്ളം കുടിക്കാന്‍ ശീലിക്കണം. അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് സത്യത്തില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

അതുപോലെ രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ മൂന്ന് ലിറ്റര്‍ വെള്ളം പരമാവധി 6 മണിക്ക് മുന്‍പ് കുടിച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. കാരണം, ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിക്കാം. അതുപോലെ തന്നെ കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ കുറച്ച് മാത്രം കുടിച്ച് ഒരു അരമണിക്കൂറിന് ശേഷം മൂത്രം ഒഴിച്ച് കിടക്കാവുന്നതാണ്. ഇത് നല്ല ഉറക്കത്തിന് ഒരു പരിധിവരെ സഹായിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. അതുപോലെ, ഉറക്കത്തിനിടയില്‍ അത്യവശ്യമെങ്കില്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയാകും. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളം ശരിയായ രീതിയില്‍ വിധത്തില്‍ കുടിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version