കേരളം
രാജ്യത്ത് നിലവിൽ കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ
രാജ്യത്ത് നിലവിൽ കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി . കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എല്ലാവർക്കും നൽകുന്നതിനാവണം പ്രഥമ പരിഗണന നൽകേണ്ടതെന്നും ഇന്ത്യയിൽ 15 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുള്ളൂവെന്നും ആരോഗ്യ വിദഗ്‌ദ്ധർ കൂട്ടിച്ചേർത്തു.
നിരവധി പേർക്ക് ഇനിയും രോഗം വരാനും സാധ്യതയുള്ളതിനാൽ ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 3413 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.49 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മിസോറാമിൽ 1104 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനമായി ഉയർന്നു.