ദേശീയം
ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍
ബി.ജെ.പിയ്‌ക്കെതിരെ പരിഹാസവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം.
ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.മധ്യപ്രദേശിലെ ഉജ്ജയിനില്‍ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാന്‍ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാന്‍ മഹാകാലേശ്വറിനോടും കാലഭൈരവനോടും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ ഞങ്ങള്‍ക്ക് അധികാരം ലഭിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.