Connect with us

കേരളം

പാഠ്യപദ്ധതി ശില്പശാലയില്‍ വിയോജിപ്പ്; നാലുവര്‍ഷ ബിരുദം നീളും

Published

on

നാലുവര്‍ഷ ബിരുദസംവിധാനം നടപ്പാക്കുന്നതിന് തിടുക്കം വേണ്ടെന്ന് കോളേജ് പാഠ്യപദ്ധതി ശില്പശാലയില്‍ പൊതു അഭിപ്രായം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കിയാല്‍ മതിയെന്ന് ഇടത് വലത്അധ്യാപക സംഘടനകളും എസ്എഫ്‌ഐയും ആവശ്യപ്പെട്ടു. കൂടാതെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തിടുക്കം കാണിക്കുന്നതായും വിമര്‍ശനമുയര്‍ന്നു.

ദേശീയ വിദ്യാഭ്യാസനയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയെന്ന് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ശില്പശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇതില്‍ വിയോജിച്ച് അറിയിച്ചു. ഇതിന് പുറമെ ഇടത് അനുകൂല അധ്യാപക സംഘടനകളും കൗണ്‍സിലിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ശില്പശാലയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ച് കരിക്കുലം കമ്മിറ്റി അന്തിമതീരുമാനമെടുക്കുമെന്ന് ആര്‍ ബിന്ദു വ്യക്തമാക്കി.

സംഭവത്തില്‍ എകെജിസിടിയും എകെപിസിടിഎയും പ്രതികരണവുമായി രംഗത്തെത്തി. ചര്‍ച്ചകളിലൂടെ മാത്രമേ പരിഷ്‌കാരം നടപ്പാക്കാവു. ദേശീയ വിദ്യാഭ്യാസനയം വേഗത്തില്‍ നടപ്പാക്കാനാണ് കൗണ്‍സിലിന്റെ ശ്രമമെന്നും പരിഷ്‌കാരത്തിന് തടസ്സംനില്‍ക്കുന്നത് അധ്യാപകരാണെന്ന സമീപനം തിരുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം നാലാംവര്‍ഷം ഗവേഷണമടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാന്‍ നിലവിലെ സൗകര്യംപോരെന്ന് പ്രതിപക്ഷസംഘടനയായ കെപിസിടിസി പ്രസിഡന്റ് ഡോ. ഉമര്‍ ഫാറൂഖ് ചോദിച്ചു.

സംഭവത്തില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐയും രംഗത്തെത്തി. ആദ്യം വേണ്ടത് പരീക്ഷാപരിഷ്‌കാരമാണെന്നും നാലുവര്‍ഷ ബിരുദത്തിലേക്കുമാറാന്‍ അധ്യാപകര്‍തന്നെ കഴിവാര്‍ജിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version