കേരളം
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു; മലയാളികളുടെ പ്രിയ സംവിധായകന് വിട
കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാരുന്നു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
ചികിത്സയിൽ കഴിയുന്ന സിദ്ദിഖിനെ കാണാൻ സുഹൃത്ത് ലാൽ എത്തിയിരുന്നു ,കൂടാതെ നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എംജി ശ്രീകുമാർ തുടങ്ങി, സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിൽ എത്തിയിരുന്നു. സിദ്ദിഖ്ന്റെ നില അതീവ ഗുരുതരം ആരുന്നു
മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സംവിധായകനായിരുന്നു സിദ്ദിഖ്. പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്.ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.