ദേശീയം
മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശൽ അന്തരിച്ചു
ബോളിവുഡ് സംവിധായകനും നടി മന്ദിര ബേദിയുടെ ഭർത്താവുമായ രാജ് കൗശൽ അന്തരിച്ചു. 49 വയസായിരുന്നു. വീട്ടിൽ വച്ച് ഇന്ന് പുലർച്ചെ 4.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൗശലിന്റെ കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയ് ആണ് മരണം സ്ഥിരീകരിച്ചത്.
90കളുടെ അവസാനത്തോടെയാണ് രാജ് കൗശല്‍ സിനിമയില്‍ സജീവമാകുന്നത്. നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 2006 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ആന്റണി കോന്ഡഹെ ആയിരുന്നു അവസാനം സംവിധാനം ചെയ്തത്. എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീർ കൗശൽ, താര ബേദി കൗശൽ എന്നിവരാണ് മക്കൾ. മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ താരയെ ദത്തെടുക്കുന്നത്. സംവിധായകന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. നിരവധി പേരാണ് സംവിധായകന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.