Connect with us

കേരളം

മുല്ലപ്പെരിയാറിന്റെ റൂള്‍ കര്‍വ് ലഭ്യമാക്കണമെന്ന് സുപ്രിംകോടതി

supremecourtofindia

തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കെതിരേ മുന്നറിയിപ്പുമായി സുപ്രികോടി. മുല്ലപ്പെരിയാര്‍ ഡാമിന്റെ റൂള്‍ കര്‍വ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അതിലുണ്ടാകുന്ന വീഴ്ച ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും സുപ്രിംകോടതി മുന്നറിയിപ്പുനല്‍കി.

ഒരു ഡാമിന്റെ വിവിധ സമയത്തെ സംഭരണനില കാണിക്കുന്ന ഗ്രാഫാണ് റൂള്‍ കര്‍വ്. ഇതിനനുസരിച്ചാണ് ഡാമിന്റെ ഗേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഡാം സുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്ന സംവിധാനമാണ് ഇത്.
ഒരു ദിവസത്തെ വാദപ്രതിവാദത്തിനുശേഷമാണ് ചീഫ് സെക്രട്ടറിയെ വ്യക്തിപരമായി പരാമര്‍ശിച്ച്‌ കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ഖാന്‍വികര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സുരക്ഷയുമായി ബന്ധപ്പെട്ട മൂന്ന് പ്രശ്‌നങ്ങളാണ് പരിഗണിക്കേണ്ടതെന്ന് കോടതി മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചു. ഡാമിലെ വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. റൂള്‍ കര്‍വ് തയ്യാറാക്കണം, ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതും നിരീക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം.

മേല്‍നോട്ട സമിതി മൂന്നു ഘടകങ്ങളും കൃത്യമായി പരിശോധിച്ച്‌ നാലാഴ്ചയ്ക്കുശേഷം കോടതിയെ അറിയിക്കണം. അത് സുപ്രധാനമാണ്. കാരണം സമീപപ്രദേശത്തെ ജനങ്ങളുടെ ജീവന്‍ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. 123 വര്‍ഷത്തെ പഴക്കമുള്ള ഡാമിന്റെ റൂള്‍ കര്‍വ് തയ്യാറാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം22 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version