കേരളം
സംസ്ഥാനത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല; സിനിമ തിയേറ്ററുകളും തുറക്കില്ല
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇപ്പോൾ അനുമതി നൽകേണ്ടെന്നാണ് തീരുമാനം.
ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതിയുണ്ടാകില്ല. സംസ്ഥാനത്ത് സിനിമ തിയേറ്റർ തുറക്കേണ്ടന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇരുന്നു കഴിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് ഹോട്ടലുടമകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു.
ബാറുടമകളും സർക്കാരിനോട് ആളുകളെ ഇരുത്താനുള്ള അനുമതി തേടിയിരുന്നു. പ്രതിവാര രോഗ വ്യാപന നിരത്ത് പത്തിന് മുകളിലുള്ള വാർഡുകളിൽ മാത്രമായിരിക്കും ഇനി മുതൽ നിയന്ത്രണം. നേരത്തെ ഈ നിയന്ത്രണം എട്ടിന് മുകളിലുള്ള വാർഡുകളിൽ ആയിരുന്നു.