Connect with us

കേരളം

ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വർധിപ്പിച്ചു

Published

on

ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്‍ 2022-ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് നീട്ടിയത്. ഇത് സ്ബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അഭിപ്രായം അറിയിക്കാം. നേരത്തെ ഡിസംബര്‍ 17 വരെയാണ് സമയം അനുവദിച്ചിരുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

ഓഗസ്റ്റില്‍ പിന്‍വലിച്ച 2019 -ലെ ബില്ലിന് പകരമായാണ് പുതിയ ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള പിഴ 500 കോടി രൂപ വരെയായി ഉയര്‍ത്താന്‍ പുതിയ ബില്ലില്‍ ശുപാര്‍ശയുണ്ട്. വ്യക്തി വിവരങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കലും നിയമവിധേയമായ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുമാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ഡേറ്റ സംരക്ഷണ ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശയുണ്ട്. ബോര്‍ഡ് ആയിരിക്കും നിയമലംഘനങ്ങളില്‍ അന്വേഷണം നടത്തി പിഴ ചുമത്തുക. തങ്ങളുടെ കൈകളിലുള്ള വ്യക്തി വിവരങ്ങള്‍ ചോരുന്ന സ്ഥിതി ഉണ്ടായാല്‍ ഇത് കൈകാര്യം ചെയ്തവര്‍ 250 കോടി രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. വിവര ചോര്‍ച്ചയുടെ കാര്യം ഡേറ്റയുടെ ഉടമയോ ബോര്‍ഡിനെയോ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ഡേറ്റ പ്രോസസിങ് നടത്തിയവര്‍ 200 കോടി വരെ പിഴയടയ്ക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം54 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version