Connect with us

ആരോഗ്യം

പ്രമേഹ രോഗികള്‍ കഴിയ്ക്കണം ബ്ലാക് റൈസ്

പ്രമേഹം പാരമ്പര്യ രോഗമെന്നും ജീവിതശൈലീ രോഗമെന്നുമെല്ലാം പറയാം. ഇന്ന് കുട്ടികളെ വരെ ബാധിയ്ക്കുന്ന രോഗമെന്നും പറയാം. കാരണം മാറുന്ന ഭക്ഷണ, ജീവിത ശൈലികള്‍ തന്നെ. പ്രമേഹത്തിന്റെ ഏറ്റവും വലിയ ശത്രു ഭക്ഷണം തന്നെയാണ്. മധുരം, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയെല്ലാം പ്രമേഹ രോഗികള്‍ക്ക് ദോഷമാണ്. ചോറ്, അരി പൊതുവേ പ്രമേഹത്തിന് നല്ലതല്ലെന്നു പറയും.

ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ അരി ഭക്ഷണം കഴിവതും കുറയ്ക്കാന്‍ പ്രമേഹ രോഗികളോട് ആവശ്യപ്പെടാറുണ്ട്. ഇതില്‍ ചോറ് മാത്രമല്ല, അരി വിഭവങ്ങള്‍ എല്ലാം തന്നെ പെടും.

എന്നാല്‍ പ്രമേഹത്തിന് മരുന്നാക്കാവുന്ന ഒരു അരിയുമുണ്ട്. ബ്ലാക് റൈസ് അഥവാ കറുത്ത അരിയാണിത്. പേര് സൂചിപ്പിയ്ക്കുന്നതു പോലെ കറുത്ത നിറത്തിലെ അരി തന്നെയാണിത്. പര്‍പ്പിള്‍ റൈസ് എന്നും ഇതറിയപ്പെടുന്നു. കാരണം വേവിച്ച് കഴിഞ്ഞാല്‍ ഇത് പര്‍പ്പിള്‍ നിറത്തിലാകും.

ഇത് തന്നെയാണ് പേരിന് പുറകില്‍. ഇതിലെ ആന്റി ഓക്‌സിഡന്റായ ആന്തോസയാനിന്‍ എന്ന വസ്തുവാണ് ഇതിന് ഈ നിറം നല്‍കുന്നത്. പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഫൈബര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളോട് പൊരുതി കോശനാശം തടയുന്നു. ഇത് ഗ്ലൂട്ടെന്‍ രഹിതമായ ഒന്നാണ്. ഇത് ഗ്ലൂട്ടെന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണ്. ഇതു പോലെ സീലിയാക് പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് നല്ലതാണ്.

പ്രമേഹ രോഗികള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്ന് കൂടിയാണ് ബ്ലാക് റൈസ്. ചോറ് കഴിയ്ക്കാതെ പറ്റില്ലെന്നുള്ള പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലൊരു പ്രതിവിധി കൂടിയാണ്.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version