Connect with us

കേരളം

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു

Published

on

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നവംബർ 12, 19, 26 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.

മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നവംബർ 12 നാണ് പരിഗണിക്കുന്നത്. പരാതികൾ നവംബർ നാലിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് ലഭിക്കണം.

തൃശ്ശൂർ സിറ്റി, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിലെ പരാതികൾ നവംബർ 19 ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി നവംബർ എട്ടാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരാതികൾ നവംബർ 26 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12 ആണ്. പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിൻറെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version