Connect with us

കേരളം

‘ഡെല്‍റ്റ’ അതീവ അപകടകാരി; പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരിലെന്ന് ഡബ്ല്യൂഎച്ച്ഒ

Delta Variant

കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു. എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ആശങ്കയുണ്ടാക്കുന്ന വകഭേദമായാണ് ആഗോളതലത്തില്‍ തന്നെ ഇതിനെ കണക്കാക്കുന്നതെന്ന് ഘബ്രെയെസൂസ് പറഞ്ഞു.

പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം ശക്തമായിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കേസുകള്‍ കൂടൂക എന്നാല്‍ കൂടുതല്‍ പേര്‍ ആശുപത്രിയിലാവുക എന്നാണ്. അതിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദത്തിലാവുന്നു. അത് മരണം കൂടാന്‍ ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

കോവിഡിന് പുതിയ വകഭേദങ്ങള്‍ പ്രതീക്ഷിച്ചതു തന്നെയാണ്. വൈറസുകളുടെ പ്രവര്‍ത്തനം അത്തരത്തിലാണ്. ഇനിയും കൂടുതല്‍ വകഭേദങ്ങള്‍ വന്നേക്കാം. എന്നാല്‍ വ്യാപനം കുറയ്ക്കുന്നതിലൂടെ പുതിയ വകഭേദങ്ങളെ തടയാനാവുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെംക്‌നിക്കല്‍ ടീം മേധാവി ഡോ. മരിയി വാന്‍ കെര്‍ഖോവ പറഞ്ഞു. ആല്‍ഫയേക്കാള്‍ അതിവേഗമാണ് ഇതു പടരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലെല്ലാം അതു വ്യാപിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവരിലാണ് ഇതിന്റെ വ്യാപന ശേഷി കൂടുതലെന്ന് ഡോ. മരിയ വിശദീകരിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version