ദേശീയം
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ്
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ്. കേസിൽ എട്ടാം സമൻസ് ആണ് ഇഡി ഇപ്പോൾ നൽകിയിരിക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇ.ഡിയുടെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഇതുവരെ എത്താതിരിക്കുന്നത്.
കുറ്റപത്രത്തിൽ ഒട്ടേറെത്തവണ കെജ്രിവാളിന്റെ പേര് ഇ.ഡി. പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വർത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ ഇ.ഡി. ഇതുവരെ അറസ്റ്റുചെയ്തത്. 2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!