Connect with us

ദേശീയം

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

Published

on

20240611 090956.jpg

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരും. ഉപരിതല ഗതാഗതം നിതിൻ ഗഡ്കരിക്കും ധനകാര്യം നിർമല സീതാരാമനും തന്നെ ലഭിച്ചു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡക്കാണ് ആരോഗ്യവകുപ്പ്.

കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം – പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

രാജ്നാഥ് സിങ്- പ്രതിരോധം

അമിത് ഷാ- ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്കരി- ഉപരിതല ഗതാഗതം

ജെ പി നഡ്ഡ – ആരോഗ്യം, കുടുംബക്ഷേമം, രാസവളം

ശിവരാജ് സിങ് ചൗഹാൻ- കൃഷി, ഗ്രാമവികസനം

നിർമല സീതാരാമൻ- ധനകാര്യം, കോർപറേറ്റ് അഫയേഴ്സ്

എസ് ജയശങ്കർ – വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ- ഊർജം, നഗരകാര്യം, ഹൗസിങ്

എച്ച് ഡി കുമാരസ്വാമി- ഉരുക്ക്, ഖന വ്യവസായം

പീയുഷ് ഗോയൽ- വാണിജ്യം, വ്യവസായം

ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി- ചെറുകിട വ്യവസായം

രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്)- പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരവികസനം

സർബാനന്ദ സോനോവാൾ- തുറമുഖം, ഷിപ്പിങ്, ജലം

ഡോ. വീരേന്ദ്ര കുമാർ- സാമൂഹ്യനീതി, എംപവർമെന്റ്

കിഞ്ഞാരപ്പ് രാം മോഹൻ നായിഡു- വ്യോമയാനം

പ്രൾഹാദ് ജോഷി- ഭക്ഷ്യം, ഉപഭോക്തൃകാര്യം, പൊതുവിതരണം

ജുവൽ ഓറം- പട്ടികവർഗം

ഗിരിരാജ് സിങ്- ടെക്സ്റ്റൈൽസ്

അശ്വിനി വൈഷ്ണവ്- റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഐടി

ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഭൂപേന്ദർ യാദവ്- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം

അന്നപൂർണ ദേവി- വനിത, ശിശുക്ഷേമം

കിരൺ റിജിജു- പാർലമെന്ററി കാര്യം, ന്യൂനപക്ഷ ക്ഷേമം

ഹർദീപ് സിങ് പുരി- പെട്രോളിയം, പ്രകൃതിവാതകം

മൻസൂഖ് മാണ്ഡവ്യ- തൊഴിൽ, യുവജനക്ഷേമം, കായികം

ജി കിഷൻ റെഡ്ഡി- കൽക്കരി, ഖനി

ചിരാഗ് പാസ്വാൻ- ഭക്ഷ്യസംസ്കരണം

സി ആർ പാട്ടീൽ- ജലശക്തി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240617 100057.jpg 20240617 100057.jpg
കേരളം6 hours ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

bakrid23.webp bakrid23.webp
കേരളം6 hours ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

foodinspection.jpeg foodinspection.jpeg
കേരളം2 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

kalasathyabhama.jpg kalasathyabhama.jpg
കേരളം2 days ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

youtuber sanju.jpg youtuber sanju.jpg
കേരളം2 days ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

kuwaitker.jpg kuwaitker.jpg
കേരളം3 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം3 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം3 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം3 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം3 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

വിനോദം

പ്രവാസി വാർത്തകൾ