ദേശീയം
രാജ്യത്ത് ഓക്സിജൻ കിട്ടാതെ വീണ്ടും മരണം: ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് നാല് പേർ
രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ വീണ്ടും മരണം. ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ദില്ലിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഓക്സിജൻ ക്ഷാമം ഇന്നും രൂക്ഷമായതോടെ ഡൽഹിയിലെ ഫോര്‍ട്ടിസ് ആശുപത്രി, മയൂര്‍വിഹാര്‍ ജീവന് അൻമോള് ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. എല്‍എന്‍ജെപിയില്‍ രാവിലെ ഓക്സിജന്‍ എത്തിച്ചെങ്കിലും ദീര്‍ഘനേരത്തേക്ക് പര്യാപ്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഓക്സിജന്‍ തീര്‍ന്നതോടെ ഇവിടെ രണ്ട് ടണ്‍ മാത്രമാണ് രാവിലെ എത്തിക്കാനായത്. പ്രതിസന്ധിയെ തുടര്‍ന്ന് ചികിത്സയിലുള്ളവര്‍ക്ക് താല്‍ക്കാലികമായി സ്വന്തം നിലയില്‍ ഓക്സിജന്‍ എത്തിക്കുകയാണ് പലരും. ഒഴിഞ്ഞ ടാങ്കറുകള്‍ വിദേശത്ത് നിന്ന് എത്തിച്ച സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണം കാര്യമായി വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.