Connect with us

Uncategorized

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, ക്ഷാമബത്ത വര്‍ധിപ്പിച്ചു

Published

on

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് മരവിപ്പിച്ചത്. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ക്ഷാമബത്ത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്തത്. 28 ശതമാനമാക്കി വര്‍ധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ ക്ഷാമബത്ത 31 ശതമാനമായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version